Header Ads Widget

Responsive Advertisement





മലയാളി താരം പി.ടി ഉഷയേയും സംഗീത സംവിധായകന്‍ ഇളയരാജയേയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 


♾️
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 7ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലിൽ പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകും. കേരള തീരത്ത് ഏഴിന് രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ 10 വരെ മത്സ്യബന്ധത്തിന് വിലക്കുണ്ട്. എല്ലാ ജില്ലകളിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്.

♾️
പന്ത്രണ്ട് വയസ്സുള്ള ഒരു പെൺകുട്ടി ലോകത്തിന് പ്രചോദനമായി. ത്രിവർണ പതാകയും നാവിക പതാകയും വഹിച്ചുകൊണ്ട്, ആ കൊച്ചുപെൺകുട്ടി ഡെനാലി പർവതത്തിന്‍റെ കൊടുമുടിയിലെത്തി. മുംബൈയിലെ നേവി ചിൽഡ്രൻസ് സ്കൂളിലെ (എൻസിഎസ്) പത്താം ക്ലാസ് വിദ്യാർത്ഥിനി കാമ്യ കാർത്തികേയനാണ് ഈ നേട്ടം കൈവരിച്ചത്.  ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി കാമ്യ.

♾️
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കുറഞ്ഞു.ഒരു പവന്‍ സ്വര്‍ണത്തിനു 400 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിനു 280 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നലെ 38,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപ കുറഞ്ഞു.

Post a Comment

0 Comments