♾️
10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ, ഇന്‍റേണൽ പരീക്ഷകളും പ്രോജക്ട് വർക്കുകളും ജനുവരി 1 മുതൽ ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ശൈത്യകാലത്ത് സ്കൂളുകൾക്ക് അവധിയുള്ള പ്രദേശങ്ങളിൽ അടുത്ത വർഷം നവംബർ 5 നും ഡിസംബർ 14 നും ഇടയിൽ ഇവ നടക്കും.

♾️
നടപ്പ് അധ്യയന വർഷത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പാചകക്കാരുടെ ശമ്പളവും പാചകച്ചെലവും ഈ കണക്കിൽ ഉൾപ്പെടുന്നു. കേന്ദ്രത്തിന്‍റെ വിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിക്കുകയും സംസ്ഥാനത്തിന്‍റെ വിഹിതമായ 94.95 കോടി രൂപ അനുവദിക്കുകയും ചെയ്തു.

♾️
സംസ്ഥാനത്ത് പാൽ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വർധനവ് അഞ്ച് രൂപയ്ക്ക് മുകളിലായിക്കും. പാൽ വില കൂട്ടാൻ മിൽമക്ക് അധികാരമുണ്ടെന്നും ക്ഷീര കർഷകരുടെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും പാൽ വില വർദ്ധിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു.നവംബർ ഇരുപതോടുകൂടി സംഘം ആദ്യ റിപ്പോർട്ട് സമർപ്പിക്കും.

Post a Comment

0 Comments