♾️
ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 83 കടന്നു. വിനിമയത്തിനിടെ 61 പൈസയുടെ നഷ്ടവുമായി 83.01 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 82.32 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഇന്നലെ 82.40 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, അസംസ്‌കൃത എണ്ണയുടെ വില വര്‍ധന തുടങ്ങിയ ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്.
♾️
45-മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. 'കുറുപ്പ്', 'സൽയൂട്ട്' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനും 'ഉടലി'ലെ പ്രകടനത്തിന് ദുർഗകൃഷ്ണയും മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മാർട്ടിൻ പ്രക്കാട്ട് ആണ് മികച്ച സംവിധായകൻ. ചിത്രം 'നായാട്ട്'.കൃശാന്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ആവാസവ്യൂഹ'മാണ് മികച്ച സിനിമ.മികച്ച രണ്ടാമത്തെ ചിത്രം 'മിന്നിൽ മുരളിയും. ജനപ്രിയ ചിത്രം 'ഹൃദയവുമാണ്'. മികച്ച സഹനടനായി ഉണ്ണി മുകുന്ദനും (മേപ്പടിയാൻ) സഹനടിയായി മഞ്ജു പിള്ളയും (ഹോം) തിരഞ്ഞെടുക്കപ്പെട്ടു.സമഗ്രസംഭാവനകൾക്കുള്ള ചലച്ചിത്രരത്നം പുരസ്കാരം മുതിർന്ന സംവിധായകൻ ജോഷിക്ക് നൽകും. ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് സുരേഷ് ഗോപിക്കും നൽകും. രേവതി, ഉർവശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമൻ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം സമ്മാനിക്കും.
♾️
കോഴിക്കോട് ഉദയം ഹോമിലെ അന്തേവാസികള്‍ക്ക് സഹായ ഹസ്തവുമായി ഇന്ത്യന്‍ ബാങ്ക്. ഉദയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് പുതിയ വാഹനം വാങ്ങി നല്‍കിയിരിക്കുകയാണ് ബാങ്ക്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് വാഹനം വാങ്ങി നല്‍കിയത്. ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി വാഹനത്തിന്റെ താക്കോല്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഗുപ്തയില്‍ നിന്ന് ഏറ്റുവാങ്ങി.തെരുവില്‍ കഴിയുന്നവര്‍, ആശ്രയമില്ലാത്തവര്‍, വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയവര്‍ തുടങ്ങിയവരെ പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ പദ്ധതിയാണ് ജില്ലയിലെ ഉദയം ഹോം.
0 Comments