Header Ads

 


🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 16-10-2022*
🎋🌱🎋🌱🎋🌱🎋🌱

*🌴തുളസി🌴*
➿➿➿➿➿➿➿

*ആമുഖം*

```നല്ല നീര് വാർച്ച ഉള്ള മണ്ണാണ് തുളസി കൃഷിക്ക്  അനുയോജ്യം .വെള്ളം കെട്ടി കിടക്കുന്നത് ചെടിയുടെ വളർച്ചയെ പ്രീതികൂലമായി ബാധിക്കും .

ചെടി മുഴുവനായും ഉപയോഗിക്കാവുന്നതാണ്.പ്രധാനമായും  എണ്ണക്കു വേണ്ടിയാണു തുളസി കൃഷി ചെയ്യുന്നത് .ചുമയ്‌ക്കുള്ള സിറപ്പുകൾ ഉണ്ടാക്കാനാണ് ഇവ  ഉപയോഗിക്കുന്നത്```

*നടീൽ വസ്തു*

```വിത്ത് ഉപയോഗിച്ചും 

തൈകൾ പറിച്ചു നട്ടും```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*നിലം ഒരുക്കൽ*

```നിലം നന്നായി ഉഴുതതിനു ശേഷം 40  cm  അകലത്തിൽവരമ്പുകൾ എടുക്കുക ഒരു ഹെക്ടറിലേക് 10t FYM അല്ലെങ്കിൽ കമ്പോസ്റ്റ് ഇട്ടു കൊടുക്കണം```

*നടീൽ രീതി*

```4  ഇരട്ടി മണ്ണുമായി കൂട്ടികലർത്തിയാണ്  തുളസി വിത്ത് നടുന്നത്.ഒരു ഹെക്ടറിലേക്ക് 500  ഗ്രാം വിത്താണ് ആവശ്യമായി വരുന്നത്.8 -12  ദിവസത്തിനുള്ളിൽ വിത്ത് മുളച്ചു വരും.6   ആഴ്ച കഴിയുമ്പോൾ പറിച്ചു നടാനുള്ള പാകമാകും .2  മാസം പ്രായമായ തൈകൾ ആണ് പ്രധാന  ഫീൽഡിലേക്ക് പറിച്ചു നടുന്നത് .ചെടികൾ തമ്മിൽ   30  cm  ഇടയകാലം പാലിക്കേണ്ടതായിട്ടുണ്ട് .```

*ജലസേചനം*

```നട്ട്‌ രണ്ടാഴ്ച വരെ  ഒന്നിടവിട്ട് നനച്ചു കൊടുക്കണം .രണ്ടാഴ്ച കഴിഞ്ഞു ഓരോ ആഴ്ചയിലും രണ്ടു തവണ നനച്ചു കൊടുക്കണം.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*ഇടക്കാല പ്രവർത്തനങ്ങൾ*

```കളനശീകരണം:2 മുതൽ 3 തവണ കളകൾ പറിച്ചു കളയേണ്ടതായിട്ടുണ്ട്. 

ഇടയിളക്കം:നട്ട് 2  മാസം കഴിഞ്ഞു ഇടയിളക്കം നടത്തണം.```

*വിളവെടുപ്പ്*

```90 -95  ദിവസം ആകുമ്പോൾ വിളവെടുക്കാവുന്നതാണ് .ചുവട്ടിൽ നിന്നും 15 -20 cm   ഉയരത്തിൽ ചെടി മുറിച്ചെടുക്കാം.വെയിലുള്ള സമയം ആണ് വിളവെടുക്കാൻ അനുയോജ്യം.ആ സമയം ഓയിൽ കണ്ടെന്റ് കൂടുതലായിരിക്കും .വിളവെടുത്ത ശേഷം 4 -5  hrs  ഫീൽഡിൽ തന്നെ ഇടുക ഇത് വെള്ളത്തിന്റെ അളവും ചെടിയുടെ കനവും   കുറയ്ക്കാൻ സഹായിക്കുന്നു.```
🎋🌱🎋🌱🎋🌱🎋🌱
കടപ്പാട് : ഓൺലൈൻ
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

0 Comments