Header Ads Widget

Responsive Advertisement






ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2023-24 വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം.75 ശതമാനം സീറ്റുകളിലും ഗ്രാമീണ വിദ്യാർഥികൾക്കാണ് അഡ്മിഷൻ. കേരളത്തിലെ 14 ജില്ലകളിലും ഓരോ നവോദയ വിദ്യാലയമുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണിത്.റസിഡൻഷ്യൽ സ്കൂളുകളാണിത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം ലഭിക്കും. ആഹാരം, പാർപ്പിടം ഉൾപ്പെടെ വിദ്യാഭ്യാസം സൗജന്യമാണ്. സെലക്ഷൻ ടെസ്റ്റ് ഏപ്രിൽ 29ന് നടത്തും. ജില്ലതലത്തിലാണ് പ്രവേശനം.

അതത് ജില്ലകളിൽ സർക്കാർ/അംഗീകൃത സ്കൂളുകളിൽ 2022-23 അധ്യയനവർഷം അഞ്ചാം ക്ലാസിൽ പഠിക്കുന്നവർക്ക് അതേ ജില്ലയിലെ ജവഹർ നവോദയ സ്കൂളിൽ ആറാം ക്ലാസ് പ്രവേശനത്തിനായി സെലക്ഷൻ ടെസ്റ്റിൽ പങ്കെടുക്കാം. 2011 മേയ് ഒന്നിനും 2013 ഏപ്രിൽ 30നും മധ്യേ ജനിച്ചവരാകണം.

എസ്.സി/എസ്.ടി/ഒ.ബി.സി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് സീറ്റുകളിൽ സംവരണമുണ്ട്. 1/3 സീറ്റുകളിൽ പെൺകുട്ടികൾക്കാണ് പ്രവേശനം. വിശദവിവരങ്ങളടങ്ങിയ ‘സെലക്ഷൻ ടെസ്റ്റ് -2023’ പ്രോസ്പെക്ടസ് വിജ്ഞാപനം https://navodaya.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി ജനുവരി 31നകം സമർപ്പിക്കേണ്ടതാണ്.

കേരളത്തിലെ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളിൽ പരീക്ഷയെ അഭിമുഖീകരിക്കാം. സെലക്ഷൻ ടെസ്റ്റ് രാവിലെ 11.30 മുതൽ ഉച്ച 1.30വരെയാണ്. മൂന്ന് സെക്ഷനുകളിലായി ഒബ്ജക്ടീവ് മാതൃകയിൽ 80 ചോദ്യങ്ങളുണ്ടാവും. ആകെ 100 മാർക്ക് (മെന്റൽ എബിലിറ്റി ടെസ്റ്റ് - 40 ചോദ്യങ്ങൾ- 50 മാർക്ക്, അരിത്മെറ്റിക് ടെസ്റ്റ് 20/25, ലാംഗ്വേജ് ടെസ്റ്റ് 20/25) രണ്ട് മണിക്കൂർ സമയം ലഭിക്കും. ജൂണിൽ ഫലപ്രഖ്യാപനമുണ്ടാകും.27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിലവിൽ 649 നവോദയ വിദ്യാലയങ്ങളാണുള്ളത്. കേരളത്തിൽ 14. ഓരോ വിദ്യാലയത്തിലും ആറാം ക്ലാസിൽ പരമാവധി 80 കുട്ടികൾക്കാണ് പ്രവേശനം. 








Post a Comment

0 Comments