♾️
ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദമാണിത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയോട് ചേർന്നാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ജനുവരി 31 ഓടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. പിന്നീട് ഇത് ശ്രീലങ്കൻ തീരത്തേക്ക് എത്തിയേക്കും.ശക്തമല്ലെങ്കിലും കേരളത്തിൽ ജനുവരി 31 മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
♾️
അനുബന്ധ ഓഹരി വിൽപന കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ്. ഈ മാസം 31വരെയാണ് അദാനി ഗ്രൂപ്പിന്റെ ഫോളോ ഓൺ പബ്ലിക് ഇഷ്യു (എഫ്പിഒ). ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെ േപരില്‍ അനുബന്ധ ഓഹരി വില്‍പനയില്‍ ഒരു മാറ്റവും വരുത്തില്ലെന്നും അദാനി ഗ്രൂപ്പ് വിശദീകരിച്ചു.എഫ്പിഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എഫ്പിഒ വിജയകരമാകുമെന്ന് തികഞ്ഞ പ്രതീക്ഷയുണ്ടെന്നും നിക്ഷേപകരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
♾️
ഇന്ത്യാ - ന്യൂസിലാണ്ട് രണ്ടാം ടി20 ഇന്ന് ലഖ്നൗവില്‍. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പിച്ച ന്യൂസിലാണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1- 0 ന് മുന്നിലാണ്. വൈകിട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
♾️
കോടഞ്ചേരി വാർത്തകൾ ഗ്രൂപ്പ് അഡ്മിൻ ബിനോയ് നെടിയാക്കൽ നിര്യാതനായി.
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ് അസോസിയേഷൻ മുൻ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു.
ഭാര്യ റിസ്റ്റി ബിനോയ്.മക്കൾ ആൽബിൻ, അലൻ. (ഇരുവരും വിദ്യാർത്ഥികൾ).
0 Comments