♾️
സ്ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃകയായ കുടുംബശ്രീക്ക് ഇന്ന് 25 വയസ്സ്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി 1998 മെയ് 17ന് ഇ.കെ.നായനാർ സർക്കാരാണ് തദ്ദേശഭരണ വകുപ്പിന് കീഴിൽ കുടുംബശ്രീ ആരംഭിക്കുന്നത്.

♾️
പെണ്‍കുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്റിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും. ഉപയോഗിച്ച നാപ്കിന്‍ സംസ്‌കരിക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

♾️
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ ഒന്നുവരെ അപേക്ഷിക്കാം.    www.lbscentre.kerala.gov.in വഴി ഓൺലൈനായി മേയ്  30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്.  അടിസ്ഥാന യോഗ്യത പ്ലസ്ടു ആണ്.  വിശദ  വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കണം. ഫോൺ: 0471-2324396, 2560327.



.......................................................................................


Post a Comment

0 Comments