ഒമാക് കോഴിക്കോട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.

 



മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ - ഒമാക് നാലാമത് കോഴിക്കോട് ജില്ലാ സമ്മേളനവും വാർഷിക ജനറൽ ബോഡിയും താമരശ്ശേരിയിൽ നടന്നു.

ഒമാക് പ്രസിഡന്റ് ഫാസിൽ തിരുവമ്പാടി അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത് മുഖ്യാതിഥിയായി. പുതിയ കാലത്തിൻ്റെ വിവരസാങ്കേതിക വിദ്യ എന്ന വിഷയത്തിൽ ടെക്നിക്കൽ മോട്ടിവേറ്ററും ഒമാക് മലപ്പുറം ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ ഷഫീഖ് രണ്ടത്താണി ക്ലാസ് നയിച്ചു.  

ചടങ്ങിൽ ഒമാക് കോഴിക്കോട് ' ജില്ലാ ജനറൽ സെക്രട്ടറി ഹബീബി, ട്രഷറർ സത്താർ പുറായിൽ, മലപ്പുറം ജില്ല സെക്രട്ടറി മിർഷാ മഞ്ചേരി, വിനോദ് താമരശ്ശേരി, സോജിത് കൊടുവള്ളി എന്നിവർ സംസാരിച്ചു.  

പുതിയ ഭാരവാഹികളായി ഹബീബി (പ്രസിഡന്റ്), റമീൽ മാവൂർ (ജനറൽ സെക്രട്ടറി), സത്താർ പുറായിൽ (ട്രഷറർ)
ഗോകുൽ ചമൽ, സലാഹുദ്ദീൻ മെട്രോ ജേർണൽ (വൈസ് പ്രസിഡന്റുമാർ) ഷമ്മാസ് കത്തറമ്മൽ, റാഷിദ് ചെറുവാടി (ജോയിൻ്റ് സെക്രട്ടറിമാർ) തൗഫീഖ് പനാമ, റഫീഖ് നരിക്കുനി, രമനീഷ് കോരങ്ങാട് (എക്സിക്യൂട്ടീവ് അംഗങ്ങൾ)
 എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments