വൺ ന്യൂസ്@6 പി.എം

ഡറാഡൂണ്‍: രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. റെയില്‍വേ പാളത്തില്‍ ഹൈ-വോള്‍ട്ടേജ് വൈദ്യുത വയർ കണ്ടത്തി.15 മീറ്റർ നീളമുള്ള വയറാണ് കണ്ടെത്തിയത്. ഇത് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടൻ തന്നെ ട്രെയിൻ നിർത്തുകയും ചെയ്തതിനാല്‍ വൻ അപക‌ടമാണ് ഒഴിവായത്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലാണ് സംഭവം.

Post a Comment

0 Comments