Header Ads


കൊടുവള്ളി സബ്ജില്ല സ്കൂൾ കലോത്സവം: പ്രൗഡോജ്ജ്വല തുടക്കം.






കൊടുവള്ളി / നരിക്കുനി: കൊടുവള്ളി സബ്ജില്ല സ്കൂൾ കലോത്സവത്തിന്ന് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഡോജ്ജ്വല തുടക്കം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ സന്തോഷ് മാസ്റ്റർ അധ്യക്ഷനായി. കലോത്സവ ലോഗോ രൂപ കൽപ്പന ചെയ്ത എളേറ്റിൽ എം. ജെ ഹയർ സെക്കൻഡറി വിദ്യാത്ഥിനി നി ഫാത്തിമ ഹനക്കുള്ള ഉപഹാരം ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷ്റഫ് മാസ്റ്റർ സമ്മാനിച്ചു. എ. ഇ. ഒ,  സി.പി അബ്ദുൽ ഖാദർ റിപ്പോർട്ട് അവതരിപ്പിച്ചു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ സാജിദത്ത്, നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ടി.എം ഷറഫുന്നിസ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലീന സിദ്ധീഖലി, ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ഫാത്തിമ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സോഷ്മ സുർജിത്ത്, ഷൈനി തായാട്ട്,  പി. കെ. ഇ ചന്ദ്രൻ, ഇ.എം വാസുദേവൻ, സി.പി അബ്ദുൽ അസീസ്, ഫെബിന അബ്ദുൽ അസീസ്, സി.ബി നിഖിത , സ്കൂൾ മാനേജർ പി.കെ സുലൈമാൻ മാസ്റ്റർ, എച്ച് എം ഫോറം കൺവീനർ കെ. കെ റഷീദ്, പ്രിൻസിപ്പൽ കോഡിനേഷൻ ചെയർമാൻ എം മുഹമ്മദലി, പി. ടി. എ പ്രസിഡൻ്റ് സലീം മുട്ടാഞ്ചേരി, കോഡിനേഷൻ കമ്മറ്റി ചെയർമാൻ ഫൈസൽ പടനിലം, കൺവീനർ ഹിഫ്‌സു റഹ്മാൻ തുടങ്ങിയവർ   സംബന്ധിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എം സിറാജുദ്ദീൻ സ്വാഗതവും
സ്വീകരണ കമ്മിറ്റി കൺവീനർ ഹക്കീം വെണ്ണക്കാട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments