ഉള്ളിയേരിയിൽ പ്രൈമറി വിദ്യാർത്ഥികൾക്കായ് പ്രഭാതഭക്ഷണ പരിപാടി.


ഉള്ളിയേരി : ഉള്ളിയേരി ഗ്രാമ പഞ്ചായത്തിൽ വാർഷിക പദ്ധതിയുടെ ഭാഗമായി പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണപരിപാടി കക്കഞ്ചേരി ഗവ. എൽ പി സ്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ എം ബാലരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
   വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബീന, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രിക പൂമഠത്തിൽ, മെമ്പർ സുജാത നമ്പൂതിരി, പഞ്ചായത്ത്‌ ഇപ്ലിമെന്റിങ് ഓഫീസർ ഗണേഷ് കക്കഞ്ചേരി, PTA പ്രസിഡന്റ് മുഹമ്മദ്‌ മണ്ടകശ്ശേരി, MPTA ചെയർ പേഴ്സൺ കെ ഷൈജ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മോഹൻദാസ് ടി എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബേബിരമ്യ നന്ദിയും പറഞ്ഞു.

Post a Comment

0 Comments