Header Ads


സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.




അത്തോളി: കേരള വ്യവസായ - വാണിജ്യ വകുപ്പിന്റെയും അത്തോളി ഗ്രാമപ്പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 16 ബുധൻ ഉച്ചക്ക് 2.30 ന്  സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. വയനാട് ഉപ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ  ജനപ്രതിനിധികൾ പങ്കെടുക്കാതെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിക്കൊണ്ടാണ് ശില്പശാല നടത്തിയത്. പന്തലായനി ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ ശ്രീമതി. ശിഭി കെ പി സംരംഭകത്വവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ ക്ലാസ്സ്‌ നയിച്ചു.പഞ്ചായത്ത്‌ എന്റർപ്രൈസ്‌ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്  അഖില കെ വ്യവസായ വകുപ്പിന്റെ വായ്പ പദ്ധതികൾ വിശദീകരിച്ചു.കഴിഞ്ഞ വർഷത്തെ ശില്പശാലയിൽ പങ്കെടുത്ത് സംരംഭകരായി മാറിയ 3 യുവസംരംഭകർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.സംരംഭകരുടെ സംശയങ്ങൾക്ക് വ്യവസായ ഓഫീസർ മറുപടി നൽകി.

Post a Comment

0 Comments