കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസനസമിതി ദേശീയ പോസ്റ്റൽ ദിനാചരണം നടത്തി. കാപ്പാട് ജിഎംയുപി സ്കൂൾ വിദ്യാർത്ഥികൾ
കൂട്ടുകാർക്കു കത്തെഴുതി പോസ്റ്റ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മെമ്പർ എം.പി. മൊയ്‌തീൻകോയ അധ്യക്ഷത വഹിച്ചു.
ചേമഞ്ചേരിസബ് പോസ്റ്റ് മാസ്റ്റർ പി. രവി, റിട്ട. ജീവനക്കാരായ പി. മാധവൻ, പി. രാമചന്ദ്രൻ, വി. അശോകൻ എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്ക യിൽ ആദരിച്ചു. വി.കെ. ഹാരിസ്, ഷീബ ശ്രീധരൻ, ടി. സുധ, മൻസൂർകളത്തിൽ
എ.കെ. അതുൽരാജ്, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ബ്ലിറ്റ്സ്, കാപ്പാട് ജി എം.യു.പി സ്കൂൾ എച്ച്.എം. പിപി. സതീഷ് കുമാർ, പി. രവി, വി.കെ. റാഫി എന്നിവർ സംസാരിച്ചു.
0 Comments