അത്തോളി: കുടക്കല്ല് ശ്രീ രാമത്തു കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 10, 11,12,13 തിയ്യതികളിലായി നടക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 11 ന് ദുർഗ്ഗാഷ്ടമിയിൽ ദുർഗ്ഗ പൂജ സരസ്വതി പൂജ, ഗ്രന്ഥപൂജ, ആയുധപൂജയും ഒക്ടേബർ 12 മഹാനവമിക്ക് അടച്ചു പൂജ, സരസ്വതി പൂജ, ലക്ഷ്മീപൂജയും ഒക്ടോബർ 13 വിജയദശമി ദിനത്തിൽ തുറന്ന് പൂജ, സരസ്വതി പൂജയും നടക്കുന്നു. കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുന്നതിനുള്ള ഒരുക്കങ്ങളും ക്ഷേത്രത്തിൽ നടന്നുവരുന്നു.
0 Comments