സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത l ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണക്കേസ് I ബസ് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടു I ഐ.ടി.ഐ പ്രവേശനം.






♾️
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.

♾️
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണക്കേസിൽ
ഹരിയാന സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. ഹരിയാനയിൽ നിന്നാണ് ഫോർട്ട് പോലീസ് പ്രതികളെ പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമണ് പിടിയിലായത്.വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് മോഷണം നടത്തിയത് എന്ന് പ്രതികളുടെ പ്രാഥമിക മൊഴി.

♾️
ചങ്ങരംകുളത്ത്
ബസ് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടതായി പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപെട്ടത്. ശനിയാഴ്‌ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ജ്വല്ലറിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ സ്വർണമാണ് നഷ്ടപ്പെട്ടത്.കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം .

♾️
സംസ്ഥാനത്തെ ഗവ., സ്വകാര്യ ഐ.ടി.ഐകളിലെ 2024 വർഷത്തെ പ്രവേശനത്തിനായുള്ള സമയം നീട്ടി നൽകി. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പ്രോസ്പെക്ടസ് വ്യാവസായിക പരിശീലന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://det.kerala.gov.in) കൂടുതൽ വിവരങ്ങൾക്കായി സമീപത്തുള്ള ഐ.ടി.ഐയുമായി ബന്ധപ്പെടേണ്ടതാണ്.

Post a Comment

0 Comments