Header Ads


''ഡിജി കേരളം'' അത്തോളി ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.




അത്തോളി:ഗ്രാമപഞ്ചായത്ത് "ഡിജി കേരള"യിൽ 100 % കൈവരിച്ചതിൻ്റെ സർട്ടിഫിക്കറ്റ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ജില്ലാ കലക്ടർ സ്നേഹിൽകുമാറിൽനിന്ന് ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിത ടീച്ചർ, സാക്ഷരതാ പ്രേരക് അനിത എന്നിവർ പങ്കെടുത്തു.സാക്ഷര കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കേരളത്തിൽ നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് വഴി സമൂഹത്തിലെ നാനാതുറകളിലുള്ള ജനവിഭാഗങ്ങളെയും അടിസ്ഥാന ഡിജിറ്റൽ സാക്ഷരതയിലേയ്ക്ക് കൈപിടിച്ചുയർത്തി വിവര സാങ്കേതിക വിദ്യയുടെ ഫലങ്ങൾ അവർക്ക് കൂടി പ്രാപ്യമാക്കുന്നതിനുള്ള കേരള സർക്കാറിൻ്റെ ദൗത്യമാണ് ഡിജി കേരളം.14 വയസ്സു മുതൽ 65 വയസ്സുവരെയുള്ളവർക്കാണ് പരിശീലനം. സാക്ഷരതാ പ്രേക്മാർ, കുടുംബശ്രീ പ്രവർത്തകർ, സോഷ്യൽ സർവ്വീസിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ, തുടങ്ങിയവർ ഡിജി കേരളപരിശീലനത്തിൽ പങ്കാളികളായിട്ടുണ്ടെന്ന് പ്രസിഡണ്ട് ബിന്ദു രാജൻ പറഞ്ഞു.

Post a Comment

0 Comments