യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല കവിതാ രചന മത്സരം.



നടുവണ്ണൂർ: എഴുത്തുകാരന്‍ ടി.പി. രാജീവന്റെ രണ്ടാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കോട്ടൂര്‍ നവജീവന്‍ എജ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റും ടി.പി.രാജീവന്‍ അനുസ്മരണ സമിതിയും ചേര്‍ന്ന് യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 2 ന് രാവിലെ 10 മണിക്ക് അവിടനല്ലൂര്‍ എ എല്‍ പി സ്‌കൂളില്‍ വച്ച് ജില്ലാ തല കവിതാ രചന മത്സരം നടത്തും. പങ്കെടുക്കുന്നവര്‍ ഈ മാസം 30 നു മുന്‍പ് പേരു നല്‍കണം. 9846056689, 9400751466.

Post a Comment

0 Comments