കോഴിക്കോട്: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന 487 വിവിധതരം വാഹനങ്ങള്‍, 2024 ഒക്ടോബര്‍ 31 മുതല്‍ 30 ദിവസത്തിനകം ആരും അവകാശവാദം ഉന്നയിക്കാത്ത പക്ഷം, അണ്‍ക്ലെയിംഡ് വാഹനങ്ങളായി പരിഗണിച്ച് ഇ-ലേലം ചെയ്യും. അവകാശവാദം ഉന്നയിക്കുന്ന വ്യക്തിക്ക് രേഖകൾ സഹിതം അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ ഹാജരായി വാഹനം ഏറ്റെടുക്കാം.
എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് മുഖേനയാണ് കോഴിക്കോട് സിറ്റി പോലീസ് ഇ-ലേലം നടത്തുക. വാഹനങ്ങളിൽ ഏതാനും കാറുകളും ഓട്ടോറിക്ഷയും ഒഴികെ എല്ലാം ഇരുചക്ര വാഹനങ്ങളാണ്. ഫോണ്‍: 0495-2722673.
0 Comments