Header Ads

 


കൊയിലാണ്ടിയിലെ ലഹരി ഉപയോഗത്തിനെതിരെ ജനകീയ കാമ്പയിൻ.




കൊയിലാണ്ടി: നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഹരി വിരുദ്ധ കാമ്പയിൻ നടത്തിക്കൊണ്ടിരിക്കുന്ന കൊയിലാണ്ടി പോലീസിന്റെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കൊയിലാണ്ടി നഗരസഭയിലെ 33-ാം വാർഡിൽ കൗൺസിലുടെ നേതൃത്വത്തിൽ മാതൃക റെസിഡൻസ്, ഏകത റെസിഡൻസ് എന്നിവ ചേർന്ന് ലഹരി വിരുദ്ധ ക്യാമ്പയിൻ തുടങ്ങി.

               കഴിഞ്ഞദിവസം പഴയ ചിത്രടാക്കീസ് പരിസരത്ത് മയക്കുമരുന്ന് ഉപയോഗം നടക്കുന്നു എന്ന് അറിഞ്ഞു പരിശോധനക്ക്  എത്തിയ കൊയിലാണ്ടി എസ്.ഐയേയും പോലീസുകാരേയും പരിക്കേൽപ്പിച്ചിരുന്നു. ഇതേ തുടർന്നാണ്  പ്രദേശത്ത് ജനകീയ കൂട്ടായ്മ യ്ക്ക് രൂപം നൽകിയത്. 

            സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ഈ കൂട്ടായ്മയിൽ അണിചേർന്നു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ  ശ്രീലാൽ ചന്ദ്രശേഖർ, വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, മുൻസിപ്പൽ  ജെ. എച്ച്.ഐ.  ലിജോ, മുൻ കൗൺസിലർ  ഷീബ സതീഷ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ബാബുരാജ് കരയിൽ, ടി.പി. പ്രേമൻ, പി.കെ.
ശശീന്ദ്രൻ, കെ. മനാഫ്, പി.വി.
സന്തോഷ് കുമാർ, കെ.സുജിത്ത് ലാൽ, മുരളീകൃഷ്ണൻ സാന്ദ്രം, സീമാ സതീശൻ, നിഷാആനന്ദ്,
പി.വി. ഗീതാഭായ്, എ.പി. വിജയൻ, സദാനന്ദൻ  പടിഞ്ഞാറേൽ, ജ്യോതി കൃഷ്ണൻ, പി.കെ. ബിജു എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments