കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിനു കീഴിലുള്ള കൊല്ലം എൽപി സ്കൂളിൻ്റെ 150 വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. നഗരസഭ കൗൺസിലർ വി.വി.ഫക്രുദീൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ.പി.സുധീഷ് അധ്യക്ഷത വഹിച്ചു. മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ, ഇ.എസ്.രാജൻ, വി.വി.സുധാകരൻ, കെ.ചിന്നൻ നായർ, സുമേഷ് കോരൻകണ്ടി, ഷൗക്കത്തലി എന്നിവർ സംസാരിച്ചു.സ്കൂൾ എച്ച്എം ആർ.ബിനിത സ്വാഗതം പറഞ്ഞു. തസ്നിയ ഷമീർ നന്ദി പറഞ്ഞു.
വി.വി.ഫക്രുദ്ദീൻ മാസ്റ്റർ ചെയർമാനും എ.പി.സുധീഷ് കൺവീനറും, ആർ.ബിനിത ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു.
0 Comments