പേരാമ്പ്ര : സാമൂഹൃ സുരക്ഷാ പദ്ധതിയിൽ 100 ശതമാനം നേട്ടം കൈവരിച്ചതിന് ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്ക്കാരം ബ്ലോക്പ്രസിഡൻ്റ് എൻ.പി ബാബുവിന് നബാർഡ് കോഴിക്കോട് ഡിവിഷൻ മാനേജർ രാകേഷിൽ നിന്നും ഏറ്റുവാങ്ങി. ലീഡ് ബാങ്കായ കനറാ ബാങ്കാണ് ഈ നേട്ടം കൈവരിച്ചതിന് പുരസ്ക്കാരം നൽകിയത്.ചടങ്ങിൽ ലീഡ് ബാങ്ക് മാനേജർ ജ്യോതിസ് പേരാമ്പ്ര കനറാബാങ്ക് മാനേജർ ആതിര, ബ്ലോക്ക് പരിധിയിലെ വിവിധ ബാങ്ക് മാനേജർമാർ എന്നിവർ പങ്കെടുത്തു.
0 Comments