സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കരുത്തു പകർന്നു ദേവഗിരി കോളേജ് വിദ്യാർത്ഥികൾ.





കോഴിക്കോട് ദേവഗിരി കോളേജിലെ പ്രൊഫഷണൽ പഠനവിഭാഗം മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ക്ലീനിങ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നൽകി വിപണനം കോളേജിലെ വിദ്യാർത്ഥികൾ തന്നെ ഏറ്റെടുക്കുന്ന"ത്രയ്‌വ് " പദ്ധതി ആരംഭിച്ചു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ ഷീബയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് എച്ച്.ഒ.ഡി  ഡോ.അഷിത എം കെ, അസിസ്റ്റന്റ് പ്രൊഫസർ സുബീഷ് കെ പി,സ്കൂൾ കമ്മിറ്റി അംഗങ്ങളായ സുരേഷ്ബാവു കൊറ്റങ്ങൽ, കെ വിജയൻ, മാനേജർ സി ഹാരിസ് എന്നിവർ സംസാരിച്ചു. പരിശീലനത്തിന് വിദ്യാർത്ഥികളായ റ്റാനിയ മേരി ജോസഫ്, കോളിൻ ബിനോയ്‌, നവനീത്,ഫാരിസ്  അസ്‌ലം, മുഹമ്മദ്, ലാമിസ്, സാനിയതുടങ്ങിവർ നേതൃത്വം നൽകി.

Post a Comment

0 Comments