Header Ads

 


കോഴിക്കോട് റവന്യൂജില്ലാ കലോത്സവം പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു.





കോഴിക്കോട് : സ്വന്തം മക്കളുടെ വിജയത്തെപ്പോലെ രക്ഷിതാക്കൾ മറ്റു കുട്ടികളുടെ വിജയവും കാണണമെന്ന്  പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കോഴിക്കോട് മേയർ ബീനഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എം എൽ എ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് ഷീജശശി ആശംസകൾ നേർന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ മണിയൂർ സ്വാഗതവും സ്വീകരണകമ്മിറ്റി കൺവീനർ കെ സുധിന നന്ദിയും പറഞ്ഞു.

Post a Comment

0 Comments