കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ എത്തുന്ന അപകടക്കേസുകളിൽ വസ്ത്രങ്ങൾ ഉപയോഗ ശൂന്യമാകുന്നഅവസരത്തിൽ പ്രയോജനപ്പെടുത്താൻ ഡ്രസ് ബാങ്ക് സൗകര്യം സജ്ജമാക്കി. കൊയിലാണ്ടി മണ്ഡലം റിയാദ് കെ.എം.സി.സിയും കൊയിലാണ്ടി സി.എച്ച്. സെന്ററും ചേർന്നാണ് സംരംഭം. ആശുപത്രിക്ക് വീൽ ചെയറും നൽകി.
നഗരസഭാധ്യക്ഷ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ടിന് ഭാരവാഹികൾ കെെമാറി. സി.എച്ച്. സെന്റർ ജന. സെക്രട്ടറി വി.പി. ഇബ്രാഹിം കുട്ടി, എ.എം.പി. അബ്ദുൽ ഖാലിക്ക്, ജാഫർ സഖാഫ്, കെ. റിയാദ്, ഡാേ. അസീസ്, മഠത്തിൽഅബ്ദുറഹിമാൻ, എ. കുഞ്ഞഹമ്മദ്, അലി കൊയിലാണ്ടി, ആരിഫ് മമ്മൂക്കാസ്, ഷംസീർ ഇബ്രാഹിം,സിറാജ് കുറുവങ്ങാട്, സി.പി.എ. സലാം മൗലവി, തസ്നി വെങ്ങളം, സഫീറ കണ്ണൻ കടവ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments