നവംബര്‍ 26 ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി , കൊയിലാണ്ടി താലൂക്കിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായ് ' ഭരണ ഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശില ' എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 200 വാക്കില്‍ കുറയാത്ത ഉപന്യാസം , സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം സഹിതം നവംബര്‍ 26 ന് വൈകീട്ട് 5 മണിക്കുള്ളില്‍ കൊയിലാണ്ടി കോടതി സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ നേരിട്ടോ , അല്ലെങ്കില്‍ ചെയര്‍മാന്‍ , താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി കോര്‍ട്ട് കോംപ്ലക്‌സ് , കൊയിലാണ്ടി എന്ന മേല്‍വിലാസത്തിലേക്ക് 26.11.24ന് ലഭിക്കുന്ന വിധത്തില്‍ അയക്കുകയോ ചെയ്യേണ്ടതാണ് .
0 Comments