Header Ads

 


അടുത്ത ബെല്ലോട് കൂടി നാടകം ആരംഭിക്കും.




കോഴിക്കോട് : കോഴിക്കോട്ടുകാർക്ക് നാടകമെന്നും ലഹരിയാണ്. വെയിലത്തും മഴയത്തും, പാതിരാത്രിയാണെങ്കിലും സദസ്സ് നിറഞ്ഞിരിക്കും.
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവവേദിയായ തളിയിൽ , നാടകപ്രതിഭ എ ശാന്തകുമാറിന്റെ നാമത്തിലുള്ള വേദിയിലാണ് നാടകമത്സരങ്ങൾ.  നാടകം തുടങ്ങാൻ വൈകിയെങ്കിലും  പിന്നീട് സാങ്കേതിക തകരാർ മൂലം കുറച്ചു സമയം മത്സരം നിർത്തിവെച്ചു.  എന്നിട്ടും നാടകപ്രേമികൾ സദസ്സിൽ നിന്നും പോയില്ല. ഉച്ചക്ക് ശേഷം സദസ്സ് നിറഞ്ഞ് കവിഞ്ഞു.
   നാടകരംഗത്തെ പ്രമുഖരായ മുഹമ്മദ്‌ പേരാമ്പ്ര, വിജയൻ കാരന്തൂർ, വിജയൻ വി നായർ, മനോജ്‌ നാരായൺ, പ്രദീപ് കുമാർ കാവുന്തറ, എം. കെ രവിവർമ്മ, കെ വി വിജേഷ്,ബിജു രാജഗിരി,എൻ ടി ബിജു, തങ്കയം ശശികുമാർ, ഹരി നന്മണ്ട, ഷിബു മുത്താട്ട്, ഷിജു കൂമുള്ളി, ശിവദാസൻ ഉള്ളിയേരി, സുനിൽകുമാർ കൂമുള്ളി..
നാടകരംഗത്തെ അഭിനേതാക്കളും, രചയിതാക്കളും, സാങ്കേതിക പ്രവർത്തകരും കുട്ടികളുടെ നാടകം ആസ്വദിക്കാൻ സദസ്സിലുണ്ടായിരുന്നു. നാടകം വൈകുമ്പോൾ വെപ്രാളപ്പെടാനും, ഒഴിവുസമയങ്ങൾ പാട്ടു പാടി കൊഴുപ്പിക്കാനും കോഴിക്കോട്ടെ നാടകക്കാർ മുൻ നിരയിൽ ഉണ്ടായിരുന്നു. 
              നാളെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ മത്സരം നടക്കുമ്പോഴും ആവേശം പകരാൻ നാടക് സംഘവും നാടകപ്രേമികളും തളിയിൽ ഉണ്ടാവും. കോഴിക്കോടിന്റെ രക്തത്തിൽ നാടകമൊഴുകുന്നു. 
         കെ ടി മുഹമ്മദും, താജും, വാസുപ്രദീപും, ശാന്തകുമാറും, വിക്രമൻനായരുമടക്കമുള്ള നാടകപ്രതിഭകൾ ജ്വലിച്ചു നിന്ന മണ്ണാണിത്. ഇവിടെ നാടകത്തിന്റെ ആരവങ്ങളിൽ സ്നേഹത്തിന്റെ കരുത്തുണ്ടാവും.സാഹിത്യ നഗരി പട്ടം കിട്ടിയ കോഴിക്കോടൻ മണ്ണിൽ  നാടകം എന്നും തലയുയർത്തി നിൽക്കും.
--------------------------------------
എഴുത്ത് : ബിജു ടി ആർ

Post a Comment

0 Comments