Header Ads

 


ഉള്ളിയേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു.




ഉള്ളിയേരി :ഉള്ളിയേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ഉള്ളിയേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡിൽ താഴെ മലയില്‍ തൊഴിലുറപ്പ് പണി നടക്കുന്നതിനിടെ പത്ത് പേര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്.  സമീപത്ത് തേങ്ങ പറിയ്ക്കുന്നതിനിടെയാണ് സംഭവം.ഗുരുതരമായി കുത്തേറ്റ നാലുപേരെ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലും ചികിത്സ തേടി.

Post a Comment

0 Comments