ഗ്രാമപഞ്ചായത്ത് കേരളോത്സവം രണ്ടാം ദിവസമായ ഇന്നലെ വേളൂർ വെസ്റ്റിലുള്ള മഡ് ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ മത്സരം നടന്നു. ഫൈനൽ മത്സരത്തിൽ യുനൈറ്റഡ് കൊടശ്ശേരിയും, എഫ് സി വേളൂരും തമ്മിൽ ഏറ്റുമുട്ടി. വാശിയേറിയ കളി അവസാനിക്കുമ്പോൾ ഇരു ടീമുകളും 2 ഗോളുകൾ നേടി സമനിലയിലായി.പെനാൽട്ടി ഗോളിലൂടെയാണ് യുനൈറ്റഡ് കൊടശ്ശേരി ജേതാക്കളായി ബ്ലോക്ക് മത്സരത്തിലേയ്ക്ക് യോഗ്യത നേടിയത്.രാവിലെ 9.30ന് ആരംഭിച്ച കളിയിൽ 14 ടീമുകൾ പങ്കെടുത്തു. വിന്നേഴ്സിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജനും റണ്ണേഴ്സിന് സ്പോട്സ് വിഭാഗം കൺവീനർ ജൈസൽ അത്തോളിയും ട്രോഫി നൽകി.ബുധനാഴ്ച വോളിബോൾ മത്സരവും, വടംവലിയും കൊളക്കാട് വെച്ച് നടത്തപ്പെടും.
0 Comments