തോരായി പഴയ പള്ളിനേർച്ച ഫെബ്രുവരി 22 മുതൽ.



 
അത്തോളി: ചരിത്ര പ്രസിദ്ധമായ അത്തോളി തോരായി പഴയപള്ളി നേർച്ച2025 ഫെബ്രുവരി 22, 23, 24 തിയ്യതികളിലായി നടക്കും.നേർച്ചയുടെ നടത്തിപ്പിനായികമ്മറ്റി രൂപീകരിച്ചു. യോഗത്തിൽ മഹല്ല് പ്രസിഡൻ്റ് മമ്മു ഷമ്മാസ് അധ്യക്ഷത വഹിച്ചു. ഖത്തീബ് ആബിദലി സഖാഫി പ്രാർത്ഥന നടത്തി. സെക്രട്ടറി ജലീൽ പാടത്തിൽ, ട്രഷറർ യു.കെ യൂസുഫ് പ്രസംഗിച്ചു. ഭാരവാഹികളായി
അബൂബക്കർ പുതുശ്ശേരി (പ്രസി.) ,മമ്മദ് കോയഹാജി  മേപാടത്തിൽ (വൈ. പ്രസി.),
യു.കെ ഉസ്മാൻ(സെക്ര.),
യു.കെ യൂസുഫ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments