ചതുരംഗത്തിലെ തമിഴ് ആധിപത്യം.





 വിശ്വനാഥൻ ആനന്ദ് പ്രഗ്നാനന്ദ  ഇപ്പോഴിതാ ഡി.ഗുകേഷും. തമിഴ്നാടിന് മാത്രമായി  ഇത്രയും ലോക ചാമ്പ്യന്മാരെ ലഭിച്ചതെങ്ങനെ? മേൽപ്പറഞ്ഞ മൂന്നുപേർ മാത്രമല്ല ആദ്യത്തെ ഇന്ത്യൻ ഇന്റർനാഷണൽ മാസ്റ്റർ മാനുവൽ അരോണിനെയും,ആദ്യ ഇന്ത്യൻ വനിത ഗ്രാന്റ് മാസ്റ്റർ ആയ വിജയലക്ഷ്മിയെയും രാജ്യത്തിന് സമ്മാനിച്ചതും തമിഴ്നാട് തന്നെയാണ്. തമിഴകത്തിന്റെ ചതുരംഗ ആധിപത്യം ദശാബ്ദങ്ങൾ നീണ്ട അധ്വാനത്തിലൂടെ സംഭവിച്ചതാണ്. ചെസ്സിന്റെ തലസ്ഥാനം എന്നാണ് ചെന്നൈയെ വിശേഷിപ്പിക്കുന്നത്. ചെസ്സ് തമിഴ്നാടിന്  വെറുമൊരു മത്സരമോ വിനോദമോ മാത്രമല്ല, സംസ്കാരത്തിന്റെ ഭാഗമാണ്. ചതുരംഗത്തിനായി ഒരു ക്ഷേത്രം തന്നെ തമിഴ്നാട്ടിൽ ഉണ്ട്, ചതുരംഗ വല്ലഭനാഥ ക്ഷേത്രം. തലമുറകളെ സ്വാധീനിച്ച  ഇതിഹാസ സമാനരായ   നിരവധി ചെസ്സ് പ്രതിഭകൾക്കാണ്  തമിഴ്നാട് ജന്മം നൽകിയത്.

Post a Comment

0 Comments