2024 വർഷം അവസാനിക്കാറാകുമ്പോൾ കാണാൻ ഒരു ആകാശക്കാഴ്ച കൂടിയുണ്ട്. ഡിസംബറിന്‍റെ തണുപ്പ് പുതച്ച പൂർണ്ണചന്ദ്രൻ . ഈ വർഷത്തെ അവസാന പൂർണ്ണചന്ദ്രൻ ഇന്ന്( ഡിസംബർ 15) വിരുന്നെത്തുകയാണ്. അവസാനത്തേതു മാത്രമല്ല 2024ലെ ഏറ്റവും കൂടുതൽ സമയം നീണ്ടുനിൽക്കുന്നതുമായ പൂർണ്ണചന്ദ്രൻ ആയിരിക്കും ഇന്നത്തെ കോൾഡ് മൂൺ. അതേസമയം ചക്രവാളത്തിന്റെ വടക്കേ അറ്റത്തും തെക്കേയറ്റത്തും ചന്ദ്രനുദിക്കുന്നതിനാൽ ഓരോ 18.6 വർഷത്തിലും മാത്രം സംഭവിക്കുന്ന പൂർണചന്ദ്രൻ ആയിരിക്കും ഇന്ന് പ്രത്യക്ഷപ്പെടുക . റിപ്പോർട്ടുകൾ അനുസരിച്ച് ഡിസംബർ 15ന് കോൾഡ് മൂൺ പാരമ്യത്തിൽ എത്തും. അതേസമയം ഇന്ത്യയിൽ തീവ്രത എത്രത്തോളം ആയിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടില്ല. രാത്രിയുടെ മനോഹര കാഴ്ച എന്നതിലുപരി പല സംസ്കാരങ്ങളിലും തണുപ്പ് കാലത്തിന്റെ ശാന്തതയുടെയും നിശ്ചലതയുടെയും പ്രതീകമാണ് കോൾഡ് മൂൺ. തണുപ്പുകാലത്തിന്റെ വെല്ലുവിളികളുടെയും അതിജീവനത്തിന്റെയും പശ്ചാത്തലത്തിൽ ഇതിനെ ഓക്ക് മൂൺ എന്ന് വിളിക്കുന്നു.
0 Comments