കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് കുടിവെള്ളമെത്തിക്കൽ ജലവിതരണ പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിക്കുന്ന പ്രവർത്തികൾ അന്തിമഘട്ടത്തിലേക്ക്. മാർച്ച് മാസത്തോടെ പ്രവർത്തികൾ പൂർത്തിയാക്കി ജലവിതരണം ആരംഭിക്കാൻ കഴിയുമെന്ന് മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ അറിയിച്ചു.
പൈപ്പിൽ പ്രവർത്തി നഗരസഭയിലെ 44 വാർഡുകളിലും പുരോഗമിക്കുന്നു. നഗരസഭ മൊത്തം 364 കിലോമീറ്റർ ദൂരത്തിലാണ് ജലവിതരണ കുഴലുകൾ സ്ഥാപിക്കേണ്ടത്. ഇതിനോടകം 40% പ്രവർത്തി പൂർത്തിയാക്കി. മൊത്തം 227 കോടി രൂപയുടെ പദ്ധതിയാണ്.ജലവിത രണം തുടങ്ങിയാൽ 15,000 ലിറ്റർ വെള്ളം ബിപിഎൽ വിഭാഗത്തിന് സൗജന്യമായി ഉപയോഗിക്കാം.അതിൽ കൂടിയാൽ മീറ്റർ ചാർജ് നൽകണം. എപിൽ വിഭാഗത്തിലുള്ളവർ മാസം 5000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുമ്പോൾ 75 രൂപ നൽകണം.അതിൽ കൂടുതൽ വെള്ളം ഉപയോഗിച്ചാൽ മീറ്റർ ചാർജിന് അനുസരിച്ച് നൽകണം.
0 Comments