അത്തോളി :അത്തോളി
സഹകരണ ആശുപത്രിയുടെ ജനറൽബോഡിയോഗവും പുതിയ ഓപ്പറേഷൻതിയേറ്ററും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.
വി പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാദിഖ് റിപ്പോർട്ട് അവതരിപ്പിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ആശുപത്രി ഭരണ സമിതി മുൻ പ്രസിഡണ്ട് കെ.കെ.ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് എൻ. കെ രാധാകൃഷ്ണൻ സ്വാഗതവും ബേബി ബാബു നന്ദിയും രേഖപ്പെടുത്തി.
0 Comments