വോയിസ് കോളുകൾക്കും എസ്എംഎസ് കൾക്കും മാത്രമായി പ്രത്യേക റീചാർജ് പ്ലാനുകൾ ആരംഭിക്കാൻ നിർദ്ദേശം നൽകി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രായി ) മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഉപക്താക്കൾക്ക് അനുയോജ്യമായ റീചാർജ് ഓപ്ഷൻ എന്ന നിലക്കാണ് ട്രായ് മാറ്റങ്ങൾ കൊണ്ടുവന്നത്.
വോയിസ് കോൾ,എസ് എം എസ്, ഇന്റർനെറ്റ്,ഒ.ടി. ടി സബ്സ്ക്രിപ്ഷൻ എന്നിവ ഉൾക്കൊള്ളുന്ന പ്ലാനുകളാണ് നിലവിൽ ടെലികോം കമ്പനികൾ റീചാർജ് ഓപ്ഷൻ ആയി നൽകുന്നത്. ഇന്റർനെറ്റ് സൗകര്യം ആവശ്യമില്ലാത്തവരടക്കം നിലവിൽ ഈ പ്ലാനുകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകാറുണ്ട്. ഇത് ഒഴിവാക്കാനാണ് ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ ആക്ട് ട്രായ് മാറ്റങ്ങൾ വരുത്തിയത്. ഇതോടെ ആവശ്യമുള്ള സേവനങ്ങൾക്ക് മാത്രം പണം നൽകിയാൽ മതിയാവും.
0 Comments