വിജയികളെ അനുമോദിച്ചു.




താമരശ്ശേരി:കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എ മ്യൂസിക്കിൽ റാങ്ക് ജേതാവായ എസ് ദിലീപിനെയും എം എ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് റാങ്ക്  ജേതാവായ മുഹമ്മദ് ശാനിഫിനെയും കോരങ്ങാട് എംപ്ലോയീസ് ആൻഡ് ഗ്രാജുവേറ്റ് ഫോറംഅനുമോദിച്ചു. 

പിടി അബൂബക്കറിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാബു ആനന്ദ് സ്വാഗതവും നാരായണൻ മാസ്റ്റർ, ഹബീബ് മാസ്റ്റർ, ഐടിഐ പ്രിൻസിപ്പൽ മുജീബ്, ജൈസൽ മാസ്റ്റർ, സുബിൻ മാസ്റ്റർ, അബ്ദുറസാഖ് മാസ്റ്റർ, അമീർ അലി അബ്ദുസമദ് എന്നിവർ ആശംസകളും നേർന്നു. നിശ്ചയദാർഢ്യവും ചിട്ടയായ പഠനവും അധ്യാപക സഹായവും ആണ് ഞങ്ങളെ റാങ്കുകൾ കരസ്ഥമാക്കാൻ പ്രാപ്തരാക്കിയത് എന്ന് ജേതാക്കൾ നന്ദിയോടെ സ്മരിച്ചു

Post a Comment

0 Comments