ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണമാല കവർന്നു.




കൊയിലാണ്ടി: അരങ്ങാടത്ത് സലഫി പള്ളിക്ക് സമീപം വീടിന്റെവാതിൽ കുത്തി തുറന്ന് വീട്ടമ്മയുടെ സ്വർണമാല കവർന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. മഹരിഫിൽ ഫിറോസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടമ്മ നൈസയുടെ കഴുത്തിലെ അര പവനോളം വരുന്ന സ്വർണാഭരണമാണ് പൊട്ടിച്ചെടുത്തത്. 
                 മുൻ വശത്തെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. കൊയിലാണ്ടി സി.ഐ. ശ്രീലാൽ ചന്ദ്രശേഖർ, എസ്.ഐ. മാരായ കെ.എസ്. ജിതേഷ്, എസ്. മണി, എസ്.സി. പി.ഒ. ബിജു വാണിയംകുളം, സതീശൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പരിശോധന നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.

Post a Comment

0 Comments