കൊയിലാണ്ടി: മൂന്ന് ദിനങ്ങളിലായി നടന്നു വരുന്ന പൂക്കാട് കലാലയം ആവണി പൊന്നരങ്ങിന് വാദ്യ കലാപ്രതിഭ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നേതൃത്വം കൊടുത്ത 51 വാദ്യ കലാകാരന്മാർ അണിനിരന്ന വാദ്യ താളങ്ങളുടെ മേളങ്ങളോടെ സമാപനം.സുവർണ്ണ ജൂബിലി സമാപന സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ അനുഗൃഹ ഭാഷണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൽപ്പറ്റ നാരായണൻ, രാമപ്രഭ പുരസ്‌കാര ജേതാവ് എം.കെ.സുരേഷ് ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് സ്ക്കോളർഷിപ് വിതരണം ചെയ്തു .വിജയരാഘവൻ ചേലിയ , വി.വി.മോഹനൻ, യു.കെ രാഘവൻ എന്നിവർ സംസാരിച്ചു. ആദ്യ കാല സംഗീത വിദ്യാർഥി കളത്തിൽ ആനന്ദന് പൂക്കാട് കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി ഉപഹാരം നൽകി .
പൂക്കാട് കലാലയത്തിനു സോഫ്റ്റ്‌വെയർ സമർപ്പിച്ച കലാലയം രക്ഷിതാവ് രാഗേഷ് പരയിലാട്ടിന് കെ.വി.ബിജു ഉപഹാരം സമർപ്പണം നടത്തി. മൂന്ന് ദിനങ്ങളിലായി ആയിരത്തോളം കലാകാരന്മാർ രംഗാവിഷ്ക്കാരം നടത്തി. ശശി ചെരൂര് സംവിധാനം ചെയ്ത പൂക്കാട് കലാലയം വനിതാ വിഭാഗം അവതരിപ്പിച്ച പേരില്ല പൂവ് നാടകം പ്രേക്ഷക ശ്രദ്ധ നേടി.
0 Comments