അർജൻ്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസി കേരളത്തിലേക്ക്; ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ട് വരെ സംസ്ഥാനത്ത്.




കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തിലെത്തും. ഒക്ടോബർ 25ന് താരം കേരളത്തിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.ഏഴുദിവസം മെസി കേരളത്തിലുണ്ടാകുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ കോഴിക്കോട് നടന്ന പരിപാടിയില്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ച സൗഹൃദമത്സരത്തിന് പുറമെ മെസി പൊതുപരിപാടിയിലും പങ്കെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.

Post a Comment

0 Comments