............................................
📎
കേരള ലിറ്ററേച്ചർ ഫെസ്റ്റിന് ഇന്ന് തുടക്കമായി.കോഴിക്കോട് കടപ്പുറത്ത് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കെ.എൽ.എഫിൻ്റെ എട്ടാമത് എഡിഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.
📎
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പടുത്തി എലത്തൂര്‍ നിയോജക മണ്ഡലത്തിലെ 60 റോഡുകള്‍ക്കായി 10.49 കോടി രുപ അനുവദിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും കോര്‍പറേഷന്‍ പരിധിയിലെ ഡിവിഷനുകളിലുമായി 60 റോഡുകള്‍ക്ക് തുക അനുവദിച്ചത്.
📎
രാമനാട്ടുകര നഗരസഭ മിനി സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു. സ്റ്റേഡിയത്തിന് ഏറ്റെടുത്ത ഭൂമി തരം മാറ്റുന്നതിന് സർക്കാർ അംഗീകാരം നൽകിയതോടെ തടസ്സങ്ങൾ നീങ്ങി കായിക പ്രേമികളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നത്.
📎
ഹരിത കേരള മിഷൻ്റെ 'ഇനി ഞാൻ ഒഴുകട്ടെ' ജനകീയ ക്യാമ്പയിനിൻ്റെ പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാല്യക്കോട് നടുത്തോട്ടിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി.ബാബു നിർവ്വഹിച്ചു.
📎
താമരശ്ശേരി ഗവ.യു.പി സ്കൂളിലെ ക്ലാസ് മുറികളിൽ സ്ഥാപിക്കുന്നതിനു വേണ്ടി ഐ.ഡി.ബി.ഐ ബാങ്ക് ആറ് ആൻഡ്രോയ്ഡ് സ്മാർട് ടിവികൾ സ്കൂൾ അധികൃതർക്കു കൈമാറി.ഐ.ഡി.ബി.ഐ ബാങ്ക് കോഴിക്കോട് എ.ജി.എം സനീഷ് സത്യൻ ടി.വികൾ സ്കൂളിനു സമർപ്പിച്ചു.
📎
അമ്പായത്തോട്ടിലെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ നിന്നുള്ള ദുർഗ്ഗ ന്ധം അസഹ്യമായതിനെ തുടർന്ന് നാട്ടുകാർ ഇന്നലെ രാത്രി സംസ്ഥാന പാത ഉപരോധിച്ചു.ജനകീയ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു കൂടത്തായ് പാലത്തിൽ സംസ്ഥാന പാത ഉപരോധിച്ചത്.
📎
സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍. ഇന്നലെ 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില 60,000 കടന്നിരുന്നു. എന്നാല്‍ ഇന്ന് കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്.
0 Comments