കൊയിലാണ്ടി: കൊല്ലം മന്ദമംഗലം സ്വയം സഹായ സംഘം സംഘടിപ്പിച്ച "സ്നേഹജ്വാല" ശ്രദ്ധേയമായി. കൊല്ലം ചിറയ്ക്ക് ചുറ്റുമാണ് നൂറുകണക്കിന് ആളുകൾ ചിരാതിൽ സ്നേഹജ്വാല തീർത്തത്. കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കീഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വി.പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു.
പിഷാരികാവ് ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, നഗരസഭ കൗൺസിലർമാരായ ടി. മനോഹരി, കെ.ടി. സുമേഷ്, വി.വി. സുധാകരൻ, കെ. ചിന്നൻ നായർ, സി. ഉണ്ണികൃഷ്ണൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, ഇ.എസ്. രാജൻ, എൻ.വി. വത്സൻ, കോമത്ത് ശശി കെ.കെ. ഗിരീഷ് കുമാർ, ടി.എ. സതീശൻ എന്നിവർ സംസാരിച്ചു.
0 Comments