ഉള്ളിയേരി : കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരി - 19ാം മൈലിൽ സ്ഥിരം അപകട മേഖലയായ സ്ഥലത്ത് നാലു മാസത്തിനിടയിൽ 4ാം മത് അപകടമാണ് ഇന്നലെ രാത്രി 10 മണിയോടെ പെട്രോൾ പമ്പിന് മുൻവശം ഉണ്ടായത്. അപകടത്തിൽ ഉള്ളിയേരി മൂത്തമ്മൻ കണ്ടി അർജുന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. നാട്ടുകാർ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദ്ഗ ചികിത്സക്കായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി. ഇവിടെ 500 മീറ്റർ ദൂരം അപകടമേഖലയാണ് . രണ്ടാഴ്ച മുൻപ് മീൻ കയറ്റി വന്ന ലോറി മാർബിൾ കടയിലേക്ക് ഇടിച്ച് കയറി തൊട്ടടുത്ത തെങ്ങിൻ്റെ തലാരം മുറിഞ്ഞ് നിലത്ത് വീണിരുന്നു. കൂടാതെ കണ്ണച്ച കണ്ടി മീത്തൽ ലതയെ അമിത വേഗത്തിലെത്തിയ കാറിടിച്ച് ഗുരുതര പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ് . സ്വകാര്യ ക്ലിനിക്കിന് മുൻവശം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് അയ്യപ്പൻ കണ്ടി ആദർശിന് ജീവൻ നഷ്ടമായത്. ഇവിടെ റോഡിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കണമെന്നും സ്പീഡ് ബ്രെയ്ക്കർ സ്ഥാപിക്കണമെന്നും നാട്ടുകാരുടെ നിരന്തര ആവശ്യം നടക്കാതെ പോയി.
---------------------------
റിപ്പോർട്ടർ :ഗോവിന്ദൻകുട്ടി ഉള്ളിയേരി
0 Comments