മാനസ കക്കയം സംസ്ഥാന കവിത പുരസ്‌കാരം കൈമാറി.





മാനസ കക്കയത്തിന്റെ ഏഴാമത് സംസ്ഥാന തല കവിതാ പുരസ്‌കാരം യുവ കവി തോരായിയിലെ റംഷാദ് അത്തോളിക്ക്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട കൈമാറി. ജോണ്‍സന്‍ കക്കയം അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് വി.പി ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. കവിയരങ്ങ് രഘുനാഥന്‍ കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ പാറപ്പുറം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിസാം കക്കയം പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം ഡാര്‍ളി പുല്ലംകുന്നേല്‍, തോമസ് പോക്കാട്ട്, ജോസ് ചെരിയന്‍, കുഞ്ഞാലി കോട്ടോല, മുജീബ് കക്കയം, പി.ടി.ഹംസ, തോമസ് വെളിയംകുളം, റിച്ചാര്‍ഡ് നിക്‌സണ്‍, വിജയന്‍ നടുവില്‍ത്തറ, രാജേഷ് കക്കയം എന്നിവര്‍ സംസാരിച്ചു. 
വയനാട്, ഷിരൂര്‍ ദുരന്തങ്ങളിലെ പ്രാദേശിക രക്ഷാപ്രവര്‍ത്തകരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. സാംസ്‌കാരിക കൂട്ടായ്മ, കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചിരുന്നു. റിച്ചാര്‍ഡ് നിക്‌സണ്‍, ബെനഡിക്‌സ് ബ്രിജേഷ്, കെയ്റ്റ്‌ലിന്‍ നിക്‌സണ്‍ എന്നിവര്‍ അവതരിപ്പിച്ച 'കല്‍പന ചൗള' കഥാ പ്രസംഗം ശ്രദ്ധേയമായി.

Post a Comment

0 Comments