സംസ്ഥാനത്ത് ഒബിസി പട്ടിക പുതുക്കി : മൂന്നു സമുദായങ്ങളെ കൂടി ഉൾപ്പെടുത്തി.




തിരുവനന്തപുരം : സംസ്ഥാനത്തെ ഒബിസി  വിഭാഗത്തിന്റെ പട്ടിക പുതുക്കി സർക്കാർ. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. രണ്ട് സമുദായങ്ങളെ കൂടി പുതുതായി ഉൾപ്പെടുത്തിയാണ് പട്ടിക പുതുക്കിയിരിക്കുന്നത്.

കല്ലാര്‍, കല്ലന്‍ സമുദായങ്ങളെയാണ് പുതുതായി ഒബിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഇനം നമ്പര്‍ 29ബി ആയിട്ടാണ് ഈ രണ്ട് സമുദായങ്ങളെ ചേർത്തിരിക്കുന്നത്. യോദ്ധാവ് കുലമായാണ് ഈ വിഭാഗം കണക്കാക്കപ്പെടുന്നത്.

കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി കാളാണ്ടി താഴം മനത്താനത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 31.5.2024 ന് വിഷവാതകം ശ്വസിച്ച് മരണപ്പെട്ട അശോകന്‍റെ ഭാര്യ റീന, റിനീഷിന്‍റെ ഭാര്യ പി.പി ശരണ്യ എന്നിവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും  അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Post a Comment

0 Comments