വീട് ജപ്തിഭീഷണിയിൽ; രാജീവന് ഭാഗ്യക്കുറി തുണയായി.



കണ്ണൂർ: ജപ്തി ഭീഷണിയിൽ നിന്നും രാജീവന് തുണയായി സംസ്ഥാന സർക്കാരിൻ്റെ കാരുണ്യ ലോട്ടറി. വീട് നിർമിക്കാൻ ലോണെടുത്ത കോവൂരിലെ രാജീവന് ബാങ്കുകാരുടെ ജപ്തി ഭീഷണി നേരിടുന്ന സമയത്താണ് കേരള സംസ്ഥാന സർക്കാരിൻ്റെ കാരുണ്യ പ്ലസിൻ്റെ ലോട്ടറി സഹായമായത്.

ഇക്കഴിഞ്ഞ ഒമ്പതിന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ( PR - 370854) ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത് ലോട്ടറി വില്പനക്കാരനായ രാജീവൻ കോവൂർ വിറ്റ ടിക്കറ്റിനാണ്. ചാലോടിലെ കൃഷ്ണ ലോട്ടറി ഏജൻസിക്ക് കീഴിൽ സബ് ഏജൻറായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം. മൂന്ന് വർഷത്തോളമായ ലോട്ടറി വില്പനരം​ഗത്തുണ്ട് ഇദ്ദേഹം.

പ്രയാസങ്ങൾകാരണം മറ്റു ജോലികൾ ചെയ്യാൻ പറ്റാതായതോടെയാണ് ഈ മേഖലയിലക്ക് തിരിഞ്ഞത്. 2019 ൽ വീടു നിർമാണത്തിനായി കേരള ബാങ്ക് കൂടാളി ശാഖയിൽ നിന്നും ആറ് ലക്ഷം രൂപ വായ്പയെടുത്തത് അടക്കാനാകാതെ ജപ്തി ഭീഷണി നേരിടുമ്പോഴാണ് ഭാഗ്യം തുണച്ചതെന്ന് രാജീവൻ പറഞ്ഞു. കമ്മീഷൻ തുക ലഭിച്ചാൽ വായ്പ തിരിച്ചടക്കാനാകുമെന്നും ഇദ്ദേഹം പറഞ്ഞു.

Post a Comment

0 Comments