കൊയിലാണ്ടി: നഗരസഭ
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ്റെ ഭാഗമായി ജനുവരി ഒന്നു മുതൽ ഏഴുവരെ "വലിച്ചെറിയൽ മുക്ത വാരം" ആചരിക്കും. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കു ന്നതിനും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഒരാഴ്ചക്കാലം "വലിച്ചെറിയൽ മുക്ത വാരം" കാമ്പയിൻ നടത്തുന്നത്.
ഉപാധ്യക്ഷൻ കെ. സത്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി. പ്രജില, ഇ.കെ. അജിത്ത്, കെ.ഷിജു, കെ.എ. ഇന്ദിര, നിജില പറവക്കൊടി, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പയിനോട് അനുബന്ധിച്ച് പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി.
0 Comments