തിരുവനന്തപുരം : കലോത്സവപ്രതിഭകളുടെ സൃഷ്ടികൾ ദേശീയ കലാ സാഹിത്യ ട്രസ്റ്റ് എന്ന അധ്യാപക കൂട്ടായ്മ അക്ഷരം ഉത്സവം എന്ന പേരിൽ പുസ്തകമാക്കി. സതീഷ് ബാബു പൊയിലിലാണ് പുസ്തകത്തിന്റെ എഡിറ്റർ.
28 പേരുടെ കവിതകളും, 28 പേരുടെ കഥകളുമാണ് പുസ്തകത്തിലുള്ളത്. മന്ത്രി എ കെ ശശീന്ദ്രൻ എഴുത്തുകാരനായ യു കെ കുമാരന് നൽകി പ്രകാശനം ചെയ്തു.
ദേശീയ കലാ സാഹിത്യ ട്രസ്റ്റ് സെക്രട്ടറി പൃഥിരാജ് മൊടക്കല്ലൂർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു പോയി 'അക്ഷരം ഉത്സവം' പുസ്തകം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്‌ക്ക് നൽകി. പുസ്തകം പ്രസിദ്ധീകരിച്ച ദേശീയ കലാ സാഹിത്യട്രസ്റ്റിനെ മന്ത്രി അഭിനന്ദിച്ചു
0 Comments