മൂടാടി: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയാക്കണമെന്ന് മൂടാടി ഗ്രാമ
പഞ്ചായത്ത് 10ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗം ആവശ്യപ്പെട്ടു. യോഗം ആർ. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. റീജനൽ പ്രസിഡണ്ട് ടി.കെ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി മൂടാടി മണ്ഡലം പ്രസിഡണ്ട് കെ.പി. രാജൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം സെക്രട്ടറി പുതിയോട്ടിൽ രാഘവൻ, വാർഡ് പ്രസിഡണ്ട് കെ.സി.പി. സന്തോഷ് ബാബു, ബൂത്ത് പ്രസിഡണ്ട് പ്രേമ, സരീഷ് എന്നിവർ സംസാരിച്ചു.
0 Comments