അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട കർമ്മ പദ്ധതിയുടെ ഭാഗമായി എല്ലാ അങ്ങാടികളും" ഹരിത ടൗൺ" ആയി പ്രഖ്യാപിക്കുന്നു ഒന്നാം ഘട്ടം ഹരിത കവലയായി വേളൂർ വെസ്സ്പ്രഖ്യാപിച്ചിരുന്നു.രണ്ടാം ഘട്ടം ഹരിത ടൗൺ ആയി ഇന്ന് കൊടശ്ശേരി അങ്ങാടിയിൽ വെച്ച് "കൊടശ്ശേരി ഹരിത ടൗൺ " ആയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പ്രഖ്യാപിച്ചു.ഈ ശുചിത്വം കച്ചവടക്കാരും പൊതുജനങ്ങളും നല്ല നിലയിൽ നില നിർത്തണമെന്ന് പ്രസിഡണ്ട് പറഞ്ഞു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ എ.എം.സരിത അദ്ധ്യക്ഷം വഹിച്ചു പരിപാടിയിൽ സ്ഥിരം സമിതി അംഗം സുനീഷ് നടുവിലയിൽ ,പി.എം.രമ, ആർ.കെ.രവീന്ദ്രൻ, വി.കെ.രമേശ് ബാബു, ശുചിത്വമിഷൻ ബ്ലോക്ക് കോഡിനേറ്റർ ആഷിത, ഹരിത കേരള മിഷൻ ആർ.പി പുഷ്പ, എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ വാസവൻ പൊയിലിൽ സ്വാഗതവും ഹെൽത്ത് ഇൻസ്പക്ടർ ഫർസത്ത് നന്ദിയും പറഞ്ഞു
0 Comments