ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ 'തിരുവാതിര രാവ് ' അരങ്ങേറി.






കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തിരുവാതിര രാവ് ' ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാലിന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളാക്കുമെന്ന് അദ്ദേഹം പറഞ്ഞു.മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി.ബിജു,ഗായിക വിഷ്ണുമായ, സി.ഉണ്ണികൃഷ്ണൻ അസിസ്റ്റൻറ് കമ്മീഷണർ കെ.കെ.പ്രമോദ് കുമാർ, ദേവസ്വം മാനേജർ വി.പി.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു . ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഇ.അപ്പുക്കുട്ടി നായർ, പി. പി .രാധാകൃഷ്ണൻ, പി. ബാലൻ നായർ, ടി. ശ്രീപുത്രൻ, എം.ബാലകൃഷ്ണൻ,കെ. കെ രാകേഷ് ,പി.സി. അനിൽകുമാർ, മേൽശാന്തി എൻ. നാരായണൻ മൂസ്ത് എന്നിവർ സംബന്ധിച്ചു. തിരുവാതിരക്കളിയിൽ സംസ്ഥാന ഫോക്ക്‌ലോർ അവാർഡ് നേടിയ സുവർണ്ണ ചന്ദ്രോത്തിനെ ചടങ്ങിൽ ആദരിച്ചു. തിരുവാതിര രാവ്, തിരുവാതിര മത്സരങ്ങൾ ഇന്ന് പുലർച്ചവരെ നീണ്ടുനിന്നു.

Post a Comment

0 Comments