കേരളത്തില്‍ ബിഎസ്‌എന്‍എല്‍ കുതിപ്പ് ; 5000 4ജി സൈറ്റുകള്‍ ഓണ്‍.






തിരുവനന്തപുരം: 4ജി നെറ്റ്‌വര്‍ക്ക് വിന്യാസത്തില്‍ കേരളത്തില്‍ പുത്തന്‍ നാഴികക്കല്ലുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എന്‍എല്‍.കേരളത്തില്‍ ബിഎസ്‌എന്‍എല്‍ 5000 4ജി സൈറ്റുകള്‍ പൂര്‍ത്തിയാക്കി. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് കേരളത്തില്‍ ഇത്രയും 4ജി സൈറ്റുകള്‍ സ്ഥാപിച്ചത്. 

തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലുള്ള 5000 4ജി സൈറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തനക്ഷമമായതായി ബിഎസ്‌എന്‍എല്‍ അറിയിച്ചു. ഇന്ത്യന്‍-നിര്‍മിത 4ജി സാങ്കേതികവിദ്യ കേരളത്തിന്‍റെ എല്ലാ കോണിനും എത്തിക്കുന്നതില്‍ കുതിക്കുകയാണ് എന്നും ബിഎസ്‌എന്‍എല്‍ കേരള ട്വീറ്റ് ചെയ്തു. .

Post a Comment

0 Comments